മുള കരകൗശല വസ്തുക്കളും ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നതിനുള്ള പരിശീലന പരിപാടി

posted in: Uncategorized | 0

തീയതി: 2024 ഏപ്രിൽ 18 മുതൽ 20 വരെ
ആഭ്യന്തര-അന്തര്‍ദേശീയ വിപണികളില്‍ മുളയില്‍നിന്നുള്ള കരകൗശലവസ്തുക്കള്‍ക്കും മറ്റ് ഉല്‍പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചുവരികയാണ്. ഈ അവസരത്തില്‍ മുളകളില്‍ നിന്നും ഉല്പന്നങ്ങളും കരകൗശല വസ്തുക്കളും നിര്‍മ്മിക്കുന്നതിനുള്ള ഒരു പരിശീലന പരിപാടി എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം സംഘടിപ്പിക്കുകയാണ്. ഏപ്രില്‍ 18 മുതല്‍ 20 വരെയാണ് ശില്‍പശാല സംഘടിപ്പിച്ചിട്ടുള്ളത്.

പരിശീലന പരിപാടിയിൽ ഉൾപ്പെടുന്ന വിഷയങ്ങൾ:

  • മുള ഇനങ്ങളുടെ തിരഞ്ഞെടുപ്പ്
  • നൂതന ഡിസൈനുകൾ
  • മുളയുടെ സവിശേഷതകളും ഉപയോഗങ്ങളും
  • ബ്രാൻഡിംഗ്
  • സ്റ്റാർട്ടപ്പുകൾ ആരംഭിക്കൽ
  • വൈവിധ്യവൽക്കരണം

മുള ഇനങ്ങളുടെ തിരഞ്ഞെടുപ്പ്, മെറ്റീരിയല്‍ സവിശേഷതകള്‍, അതിന്റെ ഉപയോഗം, നൂതന ഡിസൈനുകള്‍, ബ്രാന്‍ഡിംഗ് എന്നിവ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍, വൈവിധ്യവല്‍ക്കരണം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് പുറമെ ചെറുകിട വ്യവസായികള്‍, സ്വയം തൊഴില്‍ സംരംഭകര്‍ , വീട്ടമ്മമാര്‍, പരമ്പരാഗത കരകൗശല തൊഴിലാളികള്‍ എന്നിവര്‍ക്ക് മൂന്ന് ദിവസത്തെ ഈ പരിശീലനം കൊണ്ട് പ്രയോജനകരമാകും. പരിശീലന പരിപാടിയിലേക്കുള്ള പ്രവേശനം ഫീസ് മുഖേനയാണ്. കൂടാതെ, പങ്കെടുക്കുന്നവരുടെ എണ്ണം 30 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9845580223 എന്ന നമ്പറില്‍ വിളിക്കാം.