പ്രൊഫ. എം. എസ്. സ്വാമിനാഥന്‍ അന്തരിച്ചു

posted in: News Room | 0

ലോകപ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനും ഹരിതവിപ്ലവത്തിന്റെ മുഖ്യശില്‍പ്പിയുമായ മാങ്കൊമ്പ് സാമ്പശിവന്‍ സ്വാമിനാഥന്‍ (98) 2023 സെപ്റ്റംബര്‍ 28-ന് ചെന്നൈയിലെ വസതിയില്‍ വെച്ച് രാവിലെ 11.20 ന് അന്തരിച്ചു.

സസ്യജനിതകശാസ്ത്രജ്ഞനായ ഇദ്ദേഹം എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ സ്ഥാപക ചെയര്‍മാനും നിലവില്‍ മുഖ്യ ഉപദേശകനുമായി പ്രവര്‍ത്തിച്ചു വരവെയാണ് അന്ത്യം.

രാജ്യത്തിന്റെ സുസ്ഥിരമായ ഭക്ഷ്യോല്‍പ്പാദനം ലക്ഷ്യംവെച്ചുകൊണ്ടുള്ള ഹരിതവിപ്ലവത്തില്‍ നിന്നും ഭക്ഷ്യപോഷക സുരക്ഷയിലധിഷ്ഠിതമായ നിത്യഹരിതവിപ്ലവം എന്ന മഹത്തായ ആശയം സുസ്ഥിരകൃഷിരീതിയിലൂടെ പ്രയോഗവല്‍ക്കരിക്കുന്നതിനായാണ് എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്.

ഇന്ത്യന്‍ കാര്‍ഷികഗവേഷണ കേന്ദ്ര മേധാവി, അന്താരാഷ്ട്ര നെല്ല് ഗവേഷണകേന്ദ്രം മേധാവി, പഗ് വാഷ് കോണ്‍ഫറന്‍സസ് ഓണ്‍ സയന്‍സ് ആന്റ് വേള്‍ഡ് അഫയേര്‍സ് എന്ന അന്താഷ്ട്ര സംഘടനയുടെ അദ്ധ്യക്ഷന്‍ ലോകഭക്ഷ്യസുരക്ഷക്കായുള്ള രാജ്യാന്തര സമിതിയുടെ ഉന്നതതല വിദഗ്ധരുള്‍ക്കൊള്ളുന്ന പാനലിന്റെ ചെയര്‍മാന്‍, ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭാംഗം എന്നീ പദവികള്‍ വഹിച്ചിരുന്നു. ഹരിതവിപ്ലവത്തിന് നേതൃത്വം വഹിച്ചത് പരിഗണിച്ച് പ്രഥമ ലോകഭക്ഷ്യപുരസ്‌കാരം, പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, രമല്‍ മാഗ്‌സാസെ തുടങ്ങി നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞയും വിദ്യാഭ്യാസ വിവക്ഷണയുമായ പരേതയായ മീനാസ്വാമിനാഥനാണ് ഭാര്യ. മധുരസ്വാമിനാഥന്‍, സൗമ്യസ്വാമിനാഥന്‍, നിത്യറാവു എന്നിവര്‍ മക്കളാണ്.

1925 ഓഗസ്റ്റ് മാസം 7-ന് തമിഴ്‌നാട്ടിലെ കുംഭകോണം എന്ന സ്ഥലത്ത് പ്രശസ്ത സര്‍ജനായ ഡോക്ടര്‍ കെ. സാംബശിവന്റെയും ശ്രീമതി പാര്‍വ്വതി തങ്കമാളുടെയും മകനായി ജനിച്ച സ്വാമിനാഥന്‍ കുട്ടിക്കാലം മുതല്‍ക്കെ കൃഷിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പിതാവിന്റെ സ്വാതന്ത്ര്യസമരത്തിലുള്ള പങ്കാളിത്തവും മഹാത്മാഗാന്ധിയുടെ സ്വാധീനവും കൃഷിശാസ്ത്രത്തില്‍ ഉന്നതപഠനം പിന്തുടരുന്നതില്‍ അദ്ദേഹത്തിനു പ്രചോദനമായി വര്‍ത്തിച്ചു. രണ്ട് ഡിഗ്രികള്‍ സ്വായത്തമാക്കിയ സ്വാമിനാഥന്‍ കാര്‍ഷിക ശാസ്ത്രത്തിലുള്ള ബിരുദം കരസ്ഥമാക്കിയത് കോയമ്പത്തൂര്‍ കാര്‍ഷിക സര്‍വ്വകലാശാല (ഇപ്പോഴത്തെ തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാല)യില്‍ നിന്നായിരുന്നു.

ഇന്ത്യയിലെ മിക്ക പ്രധാനമന്ത്രിമാരുമായും സംസ്ഥാനമുഖ്യമന്ത്രിമാരുമായി അടുത്തിടപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഹരിതവിപ്ലവത്തിന്റെ വിജയത്തിന് വഴിതെളിയിക്കുകയും ഭക്ഷ്യധാന്യ ഉല്‍പ്പാദത്തില്‍ ഒരു വലിയ കുതിച്ചുചാട്ടത്തിന് വിശപ്പുരഹിത ഇന്ത്യക്കും ലോകത്തിനും നിദാനമായത് സ്വാമിനാഥന്‍ എന്ന ക്രാന്തദര്‍ശിയുടെ ധിഷണയാണ്. സുസ്ഥിര ഭക്ഷ്യസുരക്ഷക്കായി സുസ്ഥിര കാര്‍ഷിക സമ്പ്രദായം എന്ന വാദവും പ്രവര്‍ത്തനവും അദ്ദേഹത്തെ ലോകം അറിയപ്പെടുന്ന ശാസ്ത്രജ്ഞനാക്കി തീര്‍ത്തു. 1970-ലെ നോബല്‍ സമ്മാനജേതാവായ അമേരിക്കന്‍ കാര്‍ഷികശാസ്ത്രജ്ഞന്‍ നോര്‍മല്‍ ബോര്‍ലോഗുമായി ചേര്‍ന്ന് അത്യുല്‍പ്പാദനശേഷിയുള്ള ഗോതമ്പിനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രം

ഭക്ഷ്യ പോഷക സുരക്ഷയും കാര്‍ഷിക ജെവവൈവിധ്യ സംരക്ഷണവും ലക്ഷ്യമാക്കി 1997ല്‍ വയനാട്ടില്‍ സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രം ആരംഭിച്ചു. ചെറുകിട കര്‍ഷകരുടെയും. ആദിവാസി വിഭാഗത്തില്‍ പെടുന്നവരെയും കാര്‍ഷിക വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളെ ശാസ്ത്രീയമായി പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്.


കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണത്തോടൊപ്പം അവരുടെ ഉപജീവനവ മാര്‍ഗം പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേന്ദ്രത്തിന്റെ ഗവേഷണവിജ്ഞാന വ്യാപനം ലക്ഷ്യമാക്കി പ്രൊഫസര്‍ സ്വാമിനാഥന്‍ ലക്ഷ്യം വച്ചത്.
ഭക്ഷ്യ വിളകളുടെ സംരക്ഷണം, അവയുടെ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കല്‍ ഗുണമേന്മയേറിയ വിത്തുകളും നടീല്‍ വസ്തുക്കളും ലഭ്യമാക്കല്‍, ശാസ്ത്രീയ കൃഷിരീതി പ്രോത്സാഹിപ്പിക്കല്‍ അതിനായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഈ കേന്ദ്രത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കേരളത്തില്‍ വയനാട് കൂടാതെ കുട്ടനാട്, എറണാകുളം , ഇടുക്കി എന്നിവടങ്ങളില്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.


നെല്ലിനങ്ങളുടെ വൈവിധ്യം സംരക്ഷിക്കുവാനും ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കുവാനും കര്‍ഷകരും ആയി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കിഴങ്ങുവിളകള്‍, നാടന്‍ പച്ചക്കറി വിളകള്‍ വന്യ ഭക്ഷ്യവിളകള്‍ എന്നിവയുടെ സംരക്ഷണവും നടത്തുന്നു.വയനാടിന്റെ കാര്‍ഷിക മേഖലയുടെയും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള ഗവേഷണ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിക്കുന്നു. പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന സസ്യ വൈവിധ്യം സംരക്ഷിക്കുവാന്‍ ഈ സ്ഥാപനം പ്രധാന പങ്കു വഹിക്കുന്നു. ഏകദേശം 160 ഓളം വംശനാശഭീഷണി നേരിടുന്ന മരങ്ങളെ കണ്ടെത്തി അവയെ സംരക്ഷിക്കുവാന്‍ ഈ കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്. ജില്ലയിലെ സസ്യ വൈവിധ്യത്തെക്കുറിച്ച് ആധികാരികമായ പഠനം നടത്തി 2050 പുഷ്പിത സസ്യങ്ങള്‍ ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. 35 പുതിയ സസ്യങ്ങള്‍ ശാസ്ത്രലോകത്ത് പരിചയപ്പെടുത്തി.
ഇന്ത്യയിലെ കാര്‍ഷിക ജൈവവൈവിധ്യം സംരക്ഷിക്കുവാനും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രീയ ഗവേഷണ അടിത്തറ വര്‍ദ്ധിപ്പിക്കുവാനും സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന ആദിവാസി ചെറുകിട കര്‍ഷകരുടെ ഉന്നമനത്തിനായ് പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കേരളം, തമിഴ്‌നാട്, ഒറീസ എന്നീ സംസ്ഥാനങ്ങളിലാണ് കാര്‍ഷിക ജെവവൈവിധ്യ കേന്ദ്രങ്ങള്‍ പ്രൊഫസര്‍ സ്വാമിനാഥന്‍ ആരംഭിച്ചത്.

Prof M S Swaminathan Passed away 11.20 AM on Sept 28, 2023

Mankombu Sambasivan Swaminathan, popularly known as M.S. Swaminathan, the legendary agricultural scientist and a key architect of the country’s ‘Green Revolution,’ passed away at his residence in Chennai on September 28, 2023 at 11.20 am. He was 98.

M. S Swaminathan, a plant geneticist by training, and Founder Chairman and Chief Mentor of the M.S Swaminathan Research Foundation, Chennai, has long been an advocate of sustainable agriculture, of the move from the ‘green’ to an ‘evergreen revolution’ to ensure food and nutrition security for all, alongside the sustainability of global food systems. He has served as the Chairman of the Government of India’s National Commission on Farmers, President of the Pugwash Conferences on Science and World Affairs, Chairman of the High-Level Panel of Experts (HLPE) of the World Committee on Food Security (CFS), Member of the Indian Parliament (Rajya Sabha), Former Director General of Indian Council of Agricultural Research and International Rice Research Institute amongst others. He was the recipient of the first World Food Prize for his leadership in India’s Green Revolution and the and numerous other national and international awards including Padma Vibushan, Ramon Magsaysay award.

He is survived by three daughters – Soumya Swaminathan, Madhura Swaminathan and Nitya Rao. His wife Mina Swaminathan predeceased him.

Born in Kumbakonam on August 7, 1925 to Dr. M.K. Sambasivan, a surgeon, and Ms. Parvati Thangammal, Swaminathan had his schooling there. His keen interest in agricultural science coupled with his father’s participation in the freedom movement and Mahatma Gandhi’s influence inspired him to pursue higher studies in the subject. He secured two undergraduate degrees, including one from the Agricultural College, Coimbatore (now, Tamil Nadu Agricultural University). Dr. Swaminathan worked very closely with many former Prime Ministers of India, and Heads of states for the success of the ‘Green Revolution,’ a programme that paved the way for quantum jump in food production and for a “Hunger free India & World”. His advocacy of sustainable agriculture makes him an acknowledged world leader in the field of sustainable food security. He also worked closely with Norman Borlaug, a celebrated American farm scientist and 1970 Nobel Laureate on developing high yielding wheat varieties.