6th Wayanad Seed Fest 2022 “Vithutsavam” aimed at facilitating seed exchange and generating policy dialogue on agrobiodiversity conservation in the context of pandemic and climate change started off with a great celebration on Friday, 18th March at MSSRF-Community Agrobiodiversity Centre, Wayanad. The event is jointly organized by MSSRF-CAbC, Wayanad Tribal Development Action Council (WTDAC) and Seed Care with support of NABARD, KSCSTE and DST, GoI.
Shamsaad Marakkar (District Panchayat President inaugurated the festival and urged upon the need for planning and guidance for the marketing of agricultural products of Wayanad farmers. He also declared that they are soon going to hold a meet to network with various companies engaged in the marketing of agro products to facilitate direct linkage between farmers and companies.
Devaki A welcomed the audience and acknowledged the support of MSSRF-CAbC in bringing tribal communities together in conserving agrobiodiversity. T Siddique, MLA Wayanad congratulated for organising the event through his video message and highlighted the need for such events in light of climate change. He said, “We will get valuable outputs to overcome and adapt to climate change from events like Seed Fest as Wayanad is home to native nutritious crop diversity”.
The inaugural event followed with honouring the genome saviours of Wayanad who are engaged in conserving native agrobiodiversity. Mr Suresh (Malavayal Kuruchiya Tharavad), Mr. Gopinathan (Alathoor), Mr. Anil (Noolpuzha) and Mrs. Kumbamma (Kolliyil) were honoured with the award for their contribution.
‘Karshika Vijayagadhakal’, a book showcasing the success stories of farmers in Wayanad was also released at the event by Smt. Jisha Vadakumparambil, AGM, NABARD.
Farmers across Wayanad showcased traditional seeds diversity mainly paddy, tuber crops, spices, bananas and vegetables in the VIthupura.
Towards the end, Dr. Shakeela V delivered the vote of thanks and acknowledged the participation of the audience. Dr. Anil Kumar (Senior Director MSSRF), Mr. P U Das (Soil Conservation Officer (Rtd)), Mrs. Ajitha (Vice Chairperson, Kalpetta Municipalty), Mr. D Rajan (Municipal Counsellor), Dr. Sabu A (Professor & Pro Vice-Chancellor, Kannur University), Mrs. Shirley (Principal Agricultural Officer), Mrs. Usha Devi (Deputy Director, Dairy Development), Dr. Hariharan (Executive Director, MSSRF) and Mr. Vasu Pradeep, ADMC, Kudumbasree also felicitated the event.
വയനാടിന്റെ സമ്പന്നമായ കാര്‍ഷിക വിളവൈവിധ്യത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കിക്കൊണ്ട് ആറാമത് വയനാട് വിത്തുത്സവത്തിന് തുടക്കമായി. വയനാടിന്റെ തനിമയും പെരുമയും പഴമയും പൈതൃകവും കൂട്ടിയിണക്കികൊണ്ടുള്ള പ്രദര്‍ശനങ്ങള്‍ വിത്തുത്സവത്തില്‍ ക്രമീകരിച്ചിരിക്കുന്നു. വയനാടിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ അവരുടെ പുതുവൈവിധ്യവുമായി വിത്തുത്സവത്തില്‍ സംബന്ധിക്കുന്നു. സമ്പന്നമായ ഒരു പൈതൃകത്തിന്റെ പിന്‍മുറക്കാരാണ് ഓരോ വയനാട്ടുകാരനും എന്ന ചിന്ത ഉണര്‍ത്താന്‍ തക്കവണ്ണം വിത്തുത്സവം വിത്തുകളുടെ വിസ്മയം ജനിപ്പിക്കുന്ന കാഴ്ചയുമായി മാറുന്നു. ആദിവാസി വികസന സമിതി, സീഡ് കെയര്‍, നബാര്‍ഡ്, കേരള ശാസ്ത്ര സാങ്കേതിക വകുപ്പ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവരുടെ സഹകരണം ഈ പരിപാടിക്ക് ലഭിച്ചിട്ടുണ്ട്. വയനാട്ടിലെ കര്‍ഷകരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച മാര്‍ക്കറ്റ് നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് വിത്തുത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ശ്രീ. ഷംസാദ് മരക്കാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കാലാവസ്ഥ മാറ്റത്തിന്റെ ഇക്കാലത്ത് അതിജീവനത്തിന്റെ പാഠങ്ങള്‍ നല്‍കാന്‍ വിത്തുത്സവത്തിനു സാധിക്കട്ടെ എന്ന് ബഹുമാനപ്പെട്ട എം. എല്‍. എ. ശ്രീ. ടി. സിദ്ദീഖ് ആശംസിച്ചു. ശ്രീമതി അജിത മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍, ശ്രീ. ടി. രാജന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍, ഡോ. സാബു അബ്ദുള്‍ ഹമീദ്, പ്രൊ. വൈസ് ചാന്‍സിലര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, ശ്രീമതി ഷേര്‍ലി എ. എഫ്. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, ശ്രീ. വാസു പ്രദീപ്, എ. ഡി. എം. സി. കുടുംബശ്രീ, ശ്രീമതി. ജിഷ വടക്കുംപറമ്പില്‍, എ. ജി. എം. നബാര്‍ഡ്, ശ്രീമതി. ഉഷാദേവി ഡെപ്യൂട്ടി ഡയറക്ടര്‍, ഡയറി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ഡോ. ജി. എന്‍. ഹരിഹരന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, MSSRF ഡോ. എന്‍. അനില്‍കുമാര്‍, സീനിയര്‍ ഡയറക്ടര്‍, MSSRF, ഡോ. ഷക്കീല വി., ഡയറക്ടര്‍ MSSRF, ശ്രീ. ജോസഫ് ജോണ്‍, സയന്റിസ്റ്റ്, MSSRF എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. മികച്ച സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യസംരക്ഷക അവാര്‍ഡുകള്‍ ശ്രീ. സുരേഷ് മരവയല്‍, കുറിച്ച്യ തറവാട്, ശ്രീ. ഗോപിനാഥന്‍ ആലത്തൂര്‍, ശ്രീ. അനില്‍ സി, കുമിള്‍പ്പുര, ശ്രീമതി. കുംഭാമ്മ കൊല്ലിയില്‍ എന്നിവര്‍ ഏറ്റുവാങ്ങി. ശ്രീ. ജോസഫ് ജോണ്‍, ഡോ. അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ‘കാര്‍ഷിക വിജയഗാഥകള്‍’ എന്ന പുസ്തകം ചടങ്ങില്‍ ശ്രീമതി ജിഷ വടക്കും പറമ്പില്‍ എ. ജി. എം., നബാര്‍ഡ് പ്രകാശനം ചെയ്തു.