M S Swaminathan Research Foundation – Community Agrobiodiversity Centre (CAbC), Wayanad, Kerala is pleased to announce the “Wayanad Seed Fest 2022” to be held from March, 18-19th 2022 at the centre. Seed fest or Vittutsava has been jointly organized by CAbC, Wayanad Tribal Development Action Council (WTDAC), SEED CARE and local self-governance since its inception in the year 2014.
This year MS Swaminathan Research Foundation, Wayanad Tribal Development Action Council (WTDAC) and SEEDCARE with the support of NABARD, KSCSTE and DST are jointly trying to network with the local self-governments and other stakeholders to ensure agrobiodiversity conservation at local level. The event is a special programme aimed at networking the community with local self-governance and other like-minded organisations and individuals towards the conservation of agrobiodiversity. Main theme of the seed fest this year is focused on “Mainstreaming Agrobiodiversity In Changing Climatic Conditions and Pandemic Situations”. In light of the ever-growing climate change and post-pandemic era, it is essential to look back and realize the potential and importance of our native agrobiodiversity and this year’s Seed Fest is majorly aimed at our traditional crop diversity. The event will involve an exhibition of agrobiodiversity by custodian farmers, prominent discussions among the farming community and experts and also cultural programmes to conclude the event as a full-fledged one. The programme shall be graced by eminent delegates and community representatives across Wayanad. Wayanad Seed Fest 2022 is an exclusive event that will act as a medium to generate awareness on agrobiodiversity conservation among the general public. The event will also help in the promotion of traditional crop diversity by facilitating seed exchange among the farming community. The centre welcomes all the like-minded organisations, institutions and individuals to be a part of this special event and work together in achieving a sustainable future ahead.
Related Readings
വയനാടിന്‍റെ കാര്‍ഷിക തനിമയും പെരുമയും വിളിച്ചോതിക്കൊണ്ട് ആറാമത് വയനാട് വിത്ത് ഉത്സവം . എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയവും, വയനാട് ആദിവാസി വികസന സമിതിയും, സീഡ് കെയറും സംയുക്തമായാണ് വിത്തുത്സവം സംഘടിപ്പിക്കുന്നത്. വയനാടിന്‍റെ വിത്തു വൈവിധ്യത്തെ പ്രതിനിധാനം ചെയ്യുന്ന തരത്തില്‍ നാല് ബ്ലോക്കുകളില്‍ നിന്നും കര്‍ഷക പ്രതിനിധികള്‍ അവരുടെ കാര്‍ഷിക വിള വൈവിധ്യങ്ങളുമായി വിത്തുത്സവത്തില്‍ സംബന്ധിക്കും. വയനാട് ജില്ലയില്‍ വിവിധ വിത്തു സംരക്ഷണം ജീവിത വൃതമാക്കി എടുത്തിരിക്കുന്ന വിവിധ കര്‍ഷകര്‍ അവരുടെ വിത്ത് വിള ശേഖരങ്ങളുമായി വിത്തുത്സവത്തില്‍ സംബന്ധിക്കും. വിത്തുത്സവത്തോടനുബന്ധിച്ചു കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണം കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും കോവിഡ് മഹാമാരിയുടെയും കാലത്തു എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. വിത്തുത്സവം സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ് അവറുകള്‍ ഉല്‍ഘാടനം ചെയ്യും. ശ്രീ. ടി സിദ്ധിഖ് ( MLA , കല്‍പ്പറ്റ) മുഖ്യാഥിതി ആയിരിക്കും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ഷംസാദ് മരക്കാര്‍ അധ്യക്ഷത വഹിക്കുകയും കര്‍ഷകരെ ആദരിക്കുകയും ചെയ്യും. പരിപാടിയില്‍ കേരളത്തിലെ കാര്‍ഷിക രംഗത്തെ വിദഗ്ധډാരും അതുപോലെ മികച്ച കര്‍ഷകരും സംബന്ധിക്കുന്നു. സെമിനാറില്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ കര്‍ഷകരോട് സംസാരിക്കുകയും സംവാദങ്ങളും സംശയ നിവാരണങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെയും, നബാര്‍ഡിന്‍റെയും സഹായം പരിപാടിയുടെ നടത്തിപ്പിന് ഉണ്ട്. എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വച്ചായിരിക്കും വിത്തുത്സവം നടത്തപ്പെടുക.
വിത്തുത്സവത്തോട് അനുബന്ധിച്ചു Genome Saviour Awards 2022 (ജനിതക വൈവിദ്ധ്യാ സംരക്ഷകര്‍) പ്രഖ്യാപിച്ചു. കാര്‍ഷിക വിത്ത് വിള വൈവിധ്യം സംരക്ഷിക്കുന്നവര്‍ക്കും തനത് ആവാസ വ്യവസ്ഥ പരിപോഷിപ്പിക്കുന്നവരുമായ ആദിവാസി സമുദായത്തില്‍ പെട്ട ആളുകള്‍ക്കാണ് ഈ അവാര്ഡകുകള്‍ നല്‍കുന്നത്. ഈ വര്‍ഷത്തെ അവാര്ഡുകള്ക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മരവയല്‍ കുറിച്യ തറവാട്, ഗോപിനാഥന്‍ ആലത്തൂര്‍, അനില്‍ സി കുമിള്‍പുരയുമാണ്. വയനാടിന്‍റെ വിത്ത് വൈവിധ്യം സംരക്ഷിക്കുന്നതിനും കാര്‍ഷിക സംസ്കാരം നില നിര്‍ത്തുന്നതിനും ഇവര്‍ ചെയ്ത സേവനങ്ങള്‍ നിസ്തുലമാണ്. കുംഭ കൊല്ലിയില്‍ എന്ന കര്‍ഷകക്ക് അവാര്‍ഡ് കമ്മിറ്റിയുടെ പ്രത്യേക പുരസ്കാരം നല്‍കി ആദരിക്കും.