പ്രകൃതി സംരക്ഷത്തിന് ദിശാബോധം നൽകി പ്രൊഫ. എം. കെ. പ്രസാദ് വിടവാങ്ങി.

posted in: News Room | 0

കേരളത്തിലെ മുൻ നിര പരിസ്ഥിതി പ്രവർത്തകനും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെ ഉപദേശക സമിതി അധ്യക്ഷനുമായ പ്രൊഫ. എം കെ പ്രസാദ് നിര്യാതനായി. എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെ ഉപദേശക സമിതിയുടെ ചെയർമാൻ ആയി ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. അതിലുപരി, അദ്ദേഹം സ്ഥാപനത്തിന്റെ സുഹൃത്തും, മാർഗ്ഗദർശിയും, അഭ്യൂദയകാംഷിയും ആയിരുന്നു. സ്ഥാപനത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ സജീവമായ ഇടപെടലുകൾ ഉണ്ടായിരുന്നു.


കേരളത്തിൽ പ്രകൃതി സംരക്ഷണത്തിനും സുസ്ഥിരവികസനത്തിനും പുതിയ ദിശാബോധം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യയിലെ അറിയപ്പെടുന്ന പ്രഭാഷകനും, പ്രകൃതി സ്നേഹിയുമായിരുന്നു പ്രൊഫസർ. ഇദ്ദേഹം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയും, കാലികറ്റ് യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലറും ആയിരുന്നിട്ടുണ്ട്. സൈലന്റ് വാലി ക്യാമ്പയിന് മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു. നിരവധി പുസ്തകങ്ങൾ എഴുതി. നിലവിൽ എറണാകുളം ഗിരീനഗറിൽ താമസിച്ചു വരികയായിരുന്നു. കോവിഡ് ബാധിച്ചിരുന്നു.
സ്വാമിനാഥൻ ഗവേഷണ നിലയത്തെ സംബന്ധിച്ചിടത്തോളം വലിയ ദുഖവും നികത്താനാവാത്ത നഷ്ടമാണ്. സ്ഥാപനത്തിലെ ഓരോരുത്തരും ദുഃഖർത്തരായ കുടുംബത്തോടൊപ്പം പങ്കുചേരുന്നു.ദീപ്തമായ ഓർമകൾക്ക് മുന്നിൽ പ്രണാമം.

Crusader of environment protector, conservationist, science propagator & Chairman of M. S. Swaminathan Research Foundation’s advisory committee passed away. He was a mentor, supporter and the institute benefitted from his service in various ways and means. All members of the institution take part in this greatest of sorrow and join wih the bereaved family