മീന സ്വാമിനാഥൻ മാധ്യമഫെല്ലോഷിപ്പ്

posted in: News Room | 0


സംയോജിത ശിശുവികസന പദ്ധതി ഉൾപ്പടെ, ലിംഗസമത്വം ശിശുവികസനം എന്നീ മേഖലകളിൽ ശ്രീമതി. മീനസ്വാമിനാഥന്റെ സംഭാവനകളെ മാനിച്ചുകൊണ്ട് പ്രൊഫ. എം. എസ്. സ്വാമിനാഥൻ മുൻകൈയെടുത്ത് ആരംഭിച്ചതാണ് ഈ ഫെല്ലോഷിപ്പ്.
ഒഡിയ, മലയാളം, തമിഴ് എന്നീ ഭാഷകളിലുള്ള പത്രപ്രവർത്തകർക്ക് ഈ ഫെല്ലോഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്.

2020-വർഷത്തേക്കുള്ള ഫെല്ലോഷിപ്പിനുള്ള വിഷയം
ലിംഗാടിസ്ഥാനത്തിനുള്ള അനന്തരഫലങ്ങൾ കോവിഡിന്റെ പശ്ചാത്തലത്തിൽ ഗ്രാമീണ ഇന്ത്യയിലെ കോവിഡാനന്തര അവസ്ഥ വിശേഷിച്ച് ലിംഗസമത്വം, ആരോഗ്യം മുതലായ മേഖലകളിൽ കൊറോണാവൈറസ് എപ്രകാരം സ്ത്രീകളുടെ ജീവിതത്തെ സ്വാധീനിച്ചു.


പ്രതീക്ഷിക്കുന്ന ഫലങ്ങൾ :
മുഖ്യധാരാ മാധ്യമങ്ങളിലൂടെയുള്ള ഗുണമേന്മയുള്ള രണ്ട് ഗവേഷണ ലേഖനങ്ങൾ കൂടാതെ ഒരു ഹ്രസ്വനയരൂപീകരണരേഖയും നൽകിയ വിഷയത്തെ ആധാരമാക്കിയുള്ള ഒരു സെമിനാർ.

അംഗങ്ങളെ തിരഞ്ഞെടുക്കൽ:

ഒരു വിദഗ്ധസമിതിയായിരിക്കും അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
യോഗ്യത; ലിംഗവിവേചന വിഷയങ്ങൾ, വികസനം, പരിസ്ഥിതി ഗ്രാമീണമേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളെ അധികരിച്ച് എഴുതാനുള്ള കഴിവ്, പാർട്ട് ടൈം/ഫുൾടൈം പത്രപ്രവർത്തകർ, വിഖ്യാത മുഖ്യധാരാ മാധ്യമങ്ങൾക്കായി എഴുതുന്നവർ, ഒഡിയ, മലയാളം, തമിഴ് ഭാഷകളിൽ അച്ചടി/ഓൺലൈൻ മാധ്യമങ്ങളിലൂടെ വാർത്തകൾ നൽകുന്നവർ.

;ഫെല്ലോഷിപ്പ് സഹായം :
50000 രൂപയും പ്രശസ്തി പത്രവും

അപേക്ഷിക്കേണ്ട രീതി

അപേക്ഷയോടൊപ്പം ബയോഡാറ്റ മേൽപ്പറഞ്ഞ വിഷയങ്ങളിൽ മുൻപ് എഴുതിയിട്ടുള്ള ലേഖനങ്ങളുടെ പകർപ്പ് രണ്ട് റഫറൻസ് എന്നിവ സഹിതം admn@mssrf.res.in എന്ന മെയിൽ ID-യിലേക്ക് അയക്കുക. കവറിംഗ്‌ലെറ്റർ ഉൾപ്പടെ.
അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയ്യതി; സെപ്റ്റംബർ, 23, 2020. 5 മണി വരെ.